
കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലെ "Centre for Performing and Visual Arts" ന്റെ Director ആണ് ശ്രീ.വയലാ വാസുദേവന്‍ പിള്ള. School of Drama-Thrissur ന്റെ മുന്‍ Director ആയിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന നാടകകൃത്തും നാടക സംവിധായകനും അക്കാദമിക് വിദഗ്ധനുമാണ്. വയലാ സാറിന്റെ ഉദ്ഘാടന ക്ലാസ്സില്‍ നിന്ന് ഒരു രംഗം.
ഈ നടക്കുന്ന / നടത്തുന്ന നല്ല അപ്പൂപ്പനാണ് രാമാനുജം മാഷ്. ദേശീയ നാടക വേദിയില്‍ “കുട്ടികളുടെ തീയേറ്റര്‍” conceptല്‍ ഒരു maestro ആണ് ഇദ്ദേഹം

അത്യാവശ്യം ബ്ലര്‍ ആയിപ്പോയെങ്കിലും സംഗതി വന്‍ സംഭവമായിരുന്നു. കളിയിടത്തിനോടനുബന്ധിച്ച് നടക്കുന്ന നാടക-ചലച്ചിത്രോത്സവത്തിന് അതിഥികളായ കുട്ടികള്‍ വെളിച്ചം തെളിയിച്ച് ആതിഥേയര്‍ക്കു കൈമാറിയതാണ് ഈ തെളിച്ചം കുറഞ്ഞ ചിത്രങ്ങള്‍
കുഞ്ഞുങ്ങളുടെ തലയിലിരിക്കുന്നതാണ് “മനസ്സറിയും യന്ത്രം”. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ നാടകത്തിന് ഒന്നാം സമ്മാനം കിട്ടിയത് ഈ യന്ത്രത്തിനായിരുന്നു. മികച്ച നടിയാണ് ആ 8 ഡി ക്ലാസ്സ് റൂമിനോട് ചേര്‍ന്നു നില്‍ക്കുന്നത്. വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കുട്ടികളാണ് ഈ നാടകം അവതരിപ്പിച്ചത്. സൌത്ത് സോണ്‍ യുവജനോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡും സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മികച്ച ശാസ്ത്ര നാടകത്തിനുള്ള അവാര്‍ഡും ലഭിച്ച “മൂന്നാം കണ്ണ്” എന്ന നാടകവും ഈ കുട്ടികള്‍ അവതരിപ്പിച്ചു
സന്തോഷം!:)
ReplyDelete